മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന് ക്യാബിനറ്റ് പദവിയോടെ തെലങ്കാന മന്ത്രിസഭയിലേക്കെത്തുന്നു.
മുന്‍ പാര്‍ലമെന്റ് അംഗം കൂടിയായിരുന്ന അസറുദ്ദീനെ മന്ത്രിസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായി. ക്യാബിനറ്റിലെ മുസ്ലിം പ്രാതിനിധ്യം പരിഗണിച്ചാണ് പുതിയ നീക്കമെന്ന് മന്ത്രിസഭയിലെ ഒരംഗം മാധ്യമങ്ങളോട് പറഞ്ഞു.

വെള്ളിയാഴ്ച രാജ്ഭവനിൽ നടക്കുന്ന ചടങ്ങിലാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിങ് പ്രസിഡന്റാണ് നിലവിൽ അസറുദ്ദീന്.
ഈ അടുത്താണ് ഗവര്‍ണറുടെ ക്വാട്ട വഴി അസറുദ്ദീന് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടത്. അതോടെ മന്ത്രിസഭാ പ്രവേശനത്തിനുള്ള വഴി ഒരുങ്ങുകയായിരുന്നു.

അതേസമയം നവംബര്‍ 11 ന് തെലങ്കാനയിലെ ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ ഉപതിരപഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അസറുദീനെ മന്ത്രിയാക്കിയുള്ള കോണ്‍ഗ്രസിന്റെ നീക്കമെന്നതാണ് ശ്രദ്ദേയം.

