തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ലെന്ന് തൃശൂര്‍ കോര്പ്പറേഷന് മേയര്‍ എം കെ വര്‍ഗീസ്.

താന്‍ കോര്‍പ്പറേഷനില്‍ 150 കോടിയുടെ വികസനം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ ബിജെപി സഹകരണ സാധ്യതയും മേയര്‍ തള്ളിക്കളഞ്ഞില്ല.
മുന്‍ എംപിയായിരുന്ന ടി എന്‍ പ്രതാപന് ഒരു രൂപ പോലും കോര്പ്പറേഷന് തന്നില്ലെന്നും പക്ഷേ സുരേഷ് ഗോപി എംപിയായി വന്ന ഉടൻ ഒരുകോടി രൂപ തന്നുവെന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നേരത്തെയും എം കെ വര്‍ഗീസ് പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എം കെ വര്‍ഗീസ് പറഞ്ഞിരുന്നു.

