കുടുംബ വാഴ്ചയിൽ നെഹ്റു കുടുംബത്തിനെതിരായ ഡോ ശശി തരൂരിന്റെ പരാമർശം തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. രാജ്യത്തിനുവേണ്ടി എല്ലാം ത്യജിച്ചവരാണ് നെഹ്റു കുടുംബം. കോൺഗ്രസ് നയങ്ങളെ വിമർശിക്കുന്നവർക്കും കോൺഗ്രസിൽ ഇടമുണ്ട്. പാർട്ടിക്ക് പുറത്ത് പാർട്ടിയുടെ നയത്തെ വിമർശിക്കുന്നത് ചെയ്യാൻ പാടില്ലാത്തതെന്നും പി ജെ കുര്യൻ പറഞ്ഞു.

ശശി തരൂർ അദേഹത്തിന്റെ കാഴചപ്പാട് പറഞ്ഞതായിരിക്കാം. എന്നാൽ ആ കാഴ്ചപ്പാടിനോട് താൻ യോജിക്കുന്നില്ലെന്ന് പിജെ കുര്യൻ പറഞ്ഞു. ശശി തരൂരിന്റെ പരാമർശം നെഹ്റു കുടുംബത്തെ ഉദേശിച്ചതാണെന്ന് അദേഹം പോലും പറഞ്ഞിട്ടില്ല. ലേഖനം വായിച്ചില്ല.
പൊതുവായ കാര്യം അദേഹം പറഞ്ഞുവെന്ന് പിജെ കുര്യൻ പറഞ്ഞു. കോൺഗ്രസ് ജനാധിപത്യ പാർട്ടി, വ്യത്യസ്ത അഭിപ്രായം പറയുന്നവരുടെ വായ മൂടിക്കുന്നതല്ല കോൺഗ്രസിന്റെ രീതി. നെഹ്റു കുടുംബം കുടുംബാധിപത്യം വഴി വന്നവരല്ല. നെഹ്റു കുടുംബത്തെ ജനങ്ങൾ തെരഞ്ഞെടുത്തതാണെന്ന് അദേഹം പറഞ്ഞു.

ശശി തരൂരിന്റെ കാഴ്ചപ്പാടിനെ ഗൗരവത്തോടെ എടുക്കേണ്ട. പാർട്ടിക്ക് അകത്ത് വിമർശിക്കാൻ കോൺഗ്രസിൽ പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. വിമർശിക്കുന്നവരെ ഉൾക്കൊള്ളുന്നത് കോൺഗ്രസിന്റെ സൗന്ദര്യം. ശശി തരൂരിന്റെ വിമർശനങ്ങൾ എതിരാളികൾ ഉപയോഗിക്കും. പാർട്ടിക്ക് പുറത്ത് പാർട്ടിയുടെ നയത്തെ വിമർശിക്കുന്നത് ചെയ്യാൻ പാടില്ലാത്തത്. ശശി തരൂരിന് പാർട്ടിയിൽ അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടുണ്ട്. അദ്ദേഹം അർഹിക്കുന്നത് കിട്ടാത്തത് എന്നതുകൊണ്ട് എന്താണെന്ന് ഉദ്ദേശിക്കുന്നത് എന്നറിയില്ലെന്ന് പിജെ കുര്യൻ പറഞ്ഞു.

