കേരളത്തെ പ്രശംസിച്ച് യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. അതിദാരിദ്ര്യം ഇല്ലാത്ത നാടായി കേരളം മാറിയത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളം വിദ്യാഭ്യാസ രംഗത്ത് സുസ്ഥിര വികസനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ്. സഹിഷ്ണുത കൊണ്ടും മൂല്യബോധം കൊണ്ടും ആഗോള ശ്രദ്ധ നേടിയവരാണ് മലയാളികൾ എന്നും അദ്ദേഹം പറഞ്ഞു.
സമാധാന പൂർണമായ ലോകത്തിന് വേണ്ടി ഇന്ത്യയും യു.എ.ഇ യും ഒരുമിച്ച് പ്രവർത്തിക്കും.

യു.എ.ഇ സമൂഹത്തിൻ്റെ അവിഭാജ്യ ഘടകമാണ് മലയാളികൾ എന്നും യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു.

