തിരുവനന്തപുരം: ശശി തരൂര്‍ തലമറന്ന് എണ്ണ തേക്കുകയാണെന്ന് മുതിര്‍ന്ന നേതാവ് എം എം ഹസന്. നെഹ്രു കുടുംബത്തിന്റെ ഔദാര്യത്തിലാണ് ശശി തരൂര്‍ രാഷ്ട്രീയത്തിലേയ്ക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അഡ്വാനിയെ പുകഴ്ത്താന്‍ കോണ്‍ഗ്രസിന്റെ നേതാക്കളെ ഇകഴ്ത്തി കാണിച്ചു. രാജ്യത്തിനും സമൂഹത്തിനും വേണ്ടിയും ഒരു തുള്ളി വിയര്‍പ്പ് പൊഴിക്കാത്ത വ്യക്തിയാണ് തരൂര്‍ എന്നും ഹസന് വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്നുകൊണ്ടാണ് നെഹ്റു കുടുംബത്തെ അവഹേളിച്ചത്.
മിനിമം മര്യാദ ഉണ്ടങ്കില്‍, വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് രാജി വെച്ചിട്ട് വേണമായിരുന്നു അങ്ങനെ പറയാന്‍.

നെഹ്രുവിന്റെ ജന്മദിനം ആയതുകൊണ്ടാണ് താന്‍ ഇത്രയും പറഞ്ഞതെന്നും ഹസന് കൂട്ടിച്ചേര്‍ത്തു. നെഹ്റു സെന്റര്‍ നടത്തുന്ന നെഹ്റു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു എം എം ഹസ്സന്റെ പരാമര്‍ശം. ജി സുധാകരനാണ് അവാര്‍ഡ് നല്‍കുന്നത്.

