കോൺഗ്രസ്സിന്റെ ദളിത് ക്രൈസ്തവരോടുള്ള അവഗണയിൽ പ്രതിഷേധിച്ച് U D F ൽ പൊട്ടിത്തെറി.

ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും, കോൺഗ്രസ് നാലാം വാർഡ് പ്രസിഡന്റുമായ റോയി കല്ലുകണ്ടത്തിനു നഗരസഭ നാലാം വാർഡിൽ നിന്നും മത്സരിക്കാൻ അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ചു 30ലധികം കോൺഗ്രസ് പ്രവർത്തകർ കോണ്ഗ്രസ് വിട്ട് കേരള കോൺഗ്രസ് (എം )ൽ ചേർന്നു .
മണ്ഡലം പ്രസിഡന്റ് ടിറ്റി ജോസ് കോട്ടപ്പുറം അധ്യക്ഷത വഹിച്ച യോഗത്തിൽ ജോബ് മൈക്കിൾ എംഎൽഎ മെമ്പർഷിപ്പ് വിതരണവും സമ്മേളന ഉദ്ഘാടനവും നിർവഹിച്ചു നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി .

പ്രേംചന്ദ് മാവേലി, ജോമോൻ തോട്ടശ്ശേരി,റോയ് മാറാട്ടുകളും, ഷാജി പുളിമൂടൻ,സാജു മഞ്ചേരിക്കളം,സോണി പുത്തൻ പറമ്പിൽ ജോസഫ് കുട്ടി കളത്തിൽ,ജിന്റോ കല്ലുകളും തുടങ്ങിയവർ പ്രസംഗിച്ചു.

