വീട്ടിൽ നിന്നിറക്കി വിട്ടതിനെ തുടർന്ന് കൂത്താട്ടുകുളം തിരുമാറാടിയില്‍ കാടുപിടിച്ച സ്ഥലത്ത് ഷെഡ്ഡിൽ കഴിഞ്ഞ അമ്മയ്ക്കും കുഞ്ഞിനും സുരക്ഷ ഉറപ്പാക്കിയ സ്കൂൾ അധികൃതരെ പ്രശംസിച്ച് മന്ത്രി വി ശിവൻകുട്ടി.

പാഠ്യപദ്ധതിക്കപ്പുറം വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ എത്രത്തോളം
പ്രതിബദ്ധരാണ് എന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ആറാം ക്ലാസുകാരൻ്റെ ദുരിതം കൗൺസലിങ്ങിനിടയിൽ തിരിച്ചറിഞ്ഞതും പ്രധാനാധ്യാപകൻ അടക്കമുള്ള അധ്യാപകരുടെ കൃത്യമായ ഇടപെടലിലൂടെ ആ കുട്ടിക്കും അമ്മയ്ക്കും സ്വന്തം വീട്ടിൽ സുരക്ഷിതമായി അന്തിയുറങ്ങാൻ സാഹചര്യമൊരുക്കിയതും മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

