തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പണം അവസാനിച്ചു.

സംസ്ഥാനത്ത് ആകെ 1,64,427 പത്രികകളാണ് സമര്‍പ്പിച്ചത്. ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് മലപ്പുറം ജില്ലയിലാണ്.
19,959 പത്രികകളാണ് ജില്ലയില്‍ ലഭിച്ചത്. 5227 പത്രികകള്‍ ലഭിച്ച വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്.

1,08,580 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചത്. കൂടുതലും വനിതാ സ്ഥാനാര്‍ഥികളാണ്. മത്സരരംഗത്ത് 57,227 വനിതകളാണുള്ളത്. 51,352 പുരുഷന്മാരും ഒരു ട്രാന്‍സ്ജെന്‍ഡറും ജനവിധി തേടുന്നു.

