പാർലമെന്റിന്റെ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ 2025 ലെ ഭരണഘടന (131-ാം ഭേദഗതി) ബിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണ്. ഈ ബിൽ പ്രകാരം ചണ്ഡീഗഢിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 240-ൽ ഉൾപ്പെടുത്തും. ഇത് ചണ്ഡീഗഢിന് പ്രത്യേകമായി ഒരു ലഫ്റ്റനന്റ് ഗവർണറെ നിയമിക്കാനും ഭരണം നടത്താനുമുള്ള അധികാരം നൽകും.

നിലവിൽ പാർലമെന്റിനാണ് ചണ്ഡിഗഢിന്റെ മേല്‍നോട്ട ചുമതല. ഇത് പുതിയ ബില്ലിനു ശേഷം രാഷ്ട്രപതിക്ക് കീഴിലേക്ക് മാറും. ഈ നിർദ്ദേശം പഞ്ചാബിൽ കടുത്ത രാഷ്ട്രീയ വിവാദത്തിന് കാരണമായി.
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് ദ്വീപുകൾ, ദാദ്ര, നാഗർ ഹവേലി തുടങ്ങിയ നിയമസഭകളില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങളിലെ ക്രമീകരണത്തിന് സമാനമായിരിക്കും ഈ ക്രമീകരണം.

അതേസമയം, ആം ആദ്മി പാർട്ടി, കോൺഗ്രസ്, ശിരോമണി അകാലിദൾ എന്നിവർ ഈ നിർദ്ദേശത്തിനെതിരെ പ്രചാരണം ആരംഭിച്ചു. പഞ്ചാബിന്റെ സ്വത്വത്തിനെതിരായ ആക്രമണമാണെന്ന് വിശേഷിപ്പിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇതിനെ ശക്തമായി എതിർത്തു.

