കേരളത്തിലെ എസ്ഐആറിനെതിരായ ഹർജികളിൽ സുപ്രിം കോടതിയിൽ മറുപടി നൽകി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ.സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പും എസ്ഐആറും ഒന്നിച്ച് മുന്നോട്ട് പോകുമെന്നും തിര.കമ്മീഷൻ. തദ്ദേശ തെരഞ്ഞെടുപ്പില നടപടികൾ പൂർത്തിയായി.

ബിഎൽഒയുടെ മരണം എസ്ഐആറിലെ ജോലി ഭാരം കൊണ്ടല്ലെന്നും വാദം.സംസ്ഥാനത്തിൻ്റെ ഹർജി തള്ളണമെന്നും ആവശ്യം.
കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനുള്ള (SIR) സമയപരിധി നീട്ടിയിരുന്നു. നേരത്തെ, ഡിസംബർ 4 ആയിരുന്നു പ്രക്രിയ പൂർത്തിയാക്കാനുള്ള അവസാന തീയതിയായി കമ്മീഷൻ നിശ്ചയിച്ചത്.

പുതുക്കിയ ഷെഡ്യൂൾ പ്രകാരം, എന്യൂമറേഷൻ ഫോം സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 11 ആണ്. വോട്ടർ പട്ടികയുടെ പുതുക്കിയ കരട് പട്ടിക ഡിസംബർ 16 ന് പ്രസിദ്ധീകരിക്കും. ഇതോടെ, കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ കരട് പട്ടിക പ്രസിദ്ധീകരിക്കൂ.

