തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് തിരിച്ചടി. മുൻകൂർ ജാമ്യ ഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

അറസ്റ്റു തടയണമെന്ന രാഹുലിന്റെ ആവശ്യം കോടതി നിരസിച്ചു. ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ അറസ്റ്റു വിലക്കണമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടിരുന്നത്.
രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിലാണ് മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിരുന്നത്. ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് കോൺഗ്രസ് നേതൃത്വത്തിന് മുന്നിലാണ് കഴിഞ്ഞ ദിവസം യുവതിയുടെ പരാതിയെത്തിയത്.

പരാതിക്കാരിയുടെ മൊഴി ഉൾപ്പെടെ ലഭിച്ച ശേഷമാകും ജാമ്യം നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക എന്നാണ് വിവരം. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയിൽ ഉയർത്തിയത്.

