എന്തുകൊണ്ട് ഇത്തരമൊരു വിധി ജനങ്ങളിൽ നിന്നും ഉണ്ടായി എന്ന് സൂക്ഷ്മമായി എൽഡിഎഫ് പരിശോധിക്കുമെന്ന് മുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ.

ഇടതുമുന്നണി സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയാവുന്ന പരമാവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി മാനിച്ചുകൊണ്ട് തുടർ നിലപാടുകൾ ഇടതുമുന്നണി സ്വീകരിക്കും.

ജനഹിതം താഴേതലത്തിൽ സൂക്ഷ്മമായി പരിശോധിച്ച് ഞങ്ങളുടെ നിലപാടുകൾ തിരുത്തേണ്ടതുണ്ടെങ്കിൽ തിരുത്തലിനു വിധേയമാക്കി മുന്നോട്ടു പോകുമെന്നാണ് ജനങ്ങളോട് പറയാനുള്ളത് എന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രതികരിച്ചു.

