കൽപ്പറ്റ:വയനാട് പനമരം ഗ്രാമപഞ്ചായത്തിൽ കടുവയിറങ്ങിയ സംഭവത്തിൽ ഉദ്യോഗസ്ഥ വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ.

അനുയോജ്യമായ സ്ഥലത്ത് കടുവയെ കണ്ടെത്തിയാൽ മയക്കുവെടി വെക്കുമെന്നും അദ്ദേഹം അറിയിച്ചു. കടുവയെ പിടിച്ചു ജനങ്ങളുടെ ഭീതി അകറ്റണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.
ഈ ഉദ്യമത്തിൽ നൂറിലധികം ഫോറസ്റ്റ് ഉദ്യോഗസ്ഥർ പങ്കാളികളാണെന്നും ഭീതിയുടെ ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ ഭരണകൂടവും പോലീസും നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കണം.

രാവിലെ എട്ടര മുതൽ ഓപ്പറേഷൻ ആരംഭിച്ചെന്നും ജനങ്ങളിൽ നിന്ന് നല്ല സഹകരണം ലഭിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

