തിരുവനന്തപുരം: ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനത്തിനെതിരെ പൊലീസ് കേസ് എടത്തു. തിരുവനന്തപുരം സൈബര്‍ പൊലീസ് ആണ് കേസ് എടുത്തത്. ഗാനരചയിതാവിനും ഗായകനും ഉള്‍പ്പടെ നാലുപേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്. പാട്ട് തയ്യാറാക്കിയ മുഴുവന്‍ പേരും കേസില്‍ പ്രതികളാക്കി. ഇന്റര്‍നെറ്റ് മാധ്യമം വഴിയും നേരിട്ടും പൊതുജനങ്ങള്‍ക്കിടയിലും വിശ്വാസി സമൂഹത്തിനിടയിലും മതവികാരത്തെ അപമാനിക്കും വിധം മനപൂര്‍വം കരുതലോടെ അയപ്പ ഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചുവെന്ന് എഫ്ആറിയില്‍ പറയുന്നു. ഗാനം വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നല്‍കിയത്.
ശരണ മന്ത്രം വികലമാക്കിയതില്‍ കടുത്ത നടപടിവേണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പരാതിയില്‍ ഡിജിപി നടപടിക്ക് തുടക്കമിട്ടത്. ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനം അയ്യപ്പനെ അപമാനിക്കുന്നതാണെന്ന പരാതി ഡി.ജി.പി തുടര്‍നടപടിക്കായി സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന് കൈമാറിയിരുന്നു

