ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ് എം പി. രാഹുൽ ഗാന്ധി സഭയിൽ ഉണ്ടാകേണ്ടതായിരുന്നു. ജനവിരുദ്ധ ബില്ലിനെതിരെ ചർച്ച നടക്കുമ്പോൾ രാഹുൽഗാന്ധി വിദേശത്ത് ബിഎംഡബ്ലിയു ബൈക്ക് ഓടിക്കുന്നു. കോൺഗ്രസിലെ പ്രധാനപ്പെട്ട എംപിമാർ തന്നെ ഈ കാര്യങ്ങൾ പറയുന്നുണ്ട്.

രാഹുൽ ഗാന്ധിയുടെ സാന്നിധ്യം അനിവാര്യമായിരുന്നു. കേരളത്തിലെ എംപിമാർ രഹസ്യമായി ഇത് പറയുന്നുണ്ട്. ജനവിരുദ്ധമായ ബില്ല് വരുമ്പോൾ പോരാട്ടം നടത്തേണ്ടത് പ്രതിപക്ഷ നേതാവാണ്.
രാജ്യത്ത് ഫുൾടൈം പ്രതിപക്ഷ നേതാവ് വേണം. ജനവിരുദ്ധ ബില്ല് പാർലമെൻ്റിൽ പരിഗണിക്കുമ്പോൾ രാഹുൽഗാന്ധി BMW ബൈക്ക് ഓടിക്കുകയായിരുന്നു.ഒരാഴ്ച കഴിഞ്ഞ് ബൈക്ക് ഓടിച്ചാൽ പോരേ? BMW കമ്പനി അവിടെതന്നെ ഉണ്ടാകുമല്ലോ.പൂട്ടിപോകില്ലല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.

VB RAM G RAM, ഇന്ത്യയുടെ ചരിത്രത്തിൽ ഇതുപോലൊരു നിയമനിർമാണം നടന്നിട്ടില്ല. ഇത്രയും വ്യാപകമായ പ്രത്യാഘാതമുള്ള ഒരു ബില്ല് അർദ്ധരാത്രിയിൽ പാസാക്കുക എന്നുള്ളത് വലിയൊരു കളങ്കമായി മാറി.

22ന് ഇടതുപക്ഷ കക്ഷികൾ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. 25 കോടിയോളം വരുന്ന ജനങ്ങളെ ബാധിക്കുന്ന നിയമനിർമ്മാണമാണ് നടത്തിയത്. പദ്ധതിയെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ഭാഗമായാണ് ബില്ല് കൊണ്ടുവന്നത്. ജോൺ ബ്രിട്ടാസ് പറഞ്ഞു.
