തിരുവനന്തപുരം: ലോക്ഭവന് പുറത്തിറക്കിയ കലണ്ടറില്‍ പ്രമുഖ വ്യക്തികളുടെ കൂട്ടത്തില്‍ ഹിന്ദുമഹാസഭ നേതാവ് വി.ഡി.സവര്‍ക്കറുടെ ചിത്രവും. 2026ലെ കലണ്ടറിലെ ഫെബ്രുവരി മാസം സൂചിപ്പിക്കുന്ന പേജിലാണ് സവര്‍ക്കറുടെ ചിത്രമുള്ളത്.

ചന്ദ്രശേഖര്‍ ആസാദിന്റെയും, ഡോ.രാജേന്ദ്രപ്രസാദിന്റെയും ചിത്രങ്ങളും ഒപ്പമുണ്ട്. കെ ആര് നാരായണന്റെ ചിത്രമാണ് ഫെബ്രുവരി പേജിലെ പ്രധാന ചിത്രം.
കേരളത്തിന്റെ സാഹിത്യം, സിനിമ, സാംസ്കാരികം, ചരിത്രം ഉള്‍പ്പെടെയുള്ള മേഖലകളിലുള്ളവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്.

ഇഎംഎസ്, ഒടുവില്‍ ഉണ്ണികൃഷ്ണന്, വിഷ്ണുനാരായണന്‍ നമ്പൂതിരി, ആറന്മുള പൊന്നമ്മ, ലളിതാംബിക അന്തര്‍ജനം, കെപിഎസി ലളിത, മാണി മാധവ ചാക്യാര്‍, ഒ ചന്തുമേനോന്‍, മന്നത്ത് പത്മനാഭന്, സുഗതകുമാരി, വൈക്കം മുഹമ്മദ് ബഷീര്‍, ഭരത്ഗോപി, പ്രേംനസീര്‍ അടക്കമുള്ളവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്.

