പത്തനംതിട്ട: മണ്ഡല പൂജയോടനുബന്ധിച്ച് ശബരിമല ദർശനത്തിനു നിയന്ത്രണം. ഈ മാസം 26, 27 തീയതികളിലാണ് നിയന്ത്രണം. 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കാണ് പ്രവേശനം അനുവദിക്കുക.

27നു 35,000 പേർക്കുമായിരിക്കും പ്രവേശനം. ഈ രണ്ട് ദിവസങ്ങളിലും സ്പോട്ട് ബുക്കിങ് 2000മായി ചുരുക്കിയിട്ടുമുണ്ട്.
മണ്ഡല പൂജയ്ക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ശബരിമലയില്‍ വലിയ ഭക്തജനത്തിരക്കാണ്.

മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളിലേക്ക് കടന്നതോടെയാണ് തീര്‍ഥാടകരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത്. പതിനെട്ടാംപടി കയറാനുള്ള ക്യൂ കിലോമീറ്റര്‍ അകലെ ശരംകുത്തിക്കു സമീപം വരെ നീണ്ടു.

