തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വേദിയിലിരുത്തി ഉത്തരേന്ത്യയിൽ ക്രിസ്ത്യാനികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ വിമർശിച്ച് തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ.

മിഷൻ ക്വാർട്ടേഴ്സ് കൗൺസിലർ ബൈജു വർഗീസ് ആണ് വിമർശിച്ചത്. നമ്മൾ ഇവിടെ ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഉത്തരേന്ത്യയിൽ ഉള്ളവർ ക്രിസ്മസ് ആഘോഷിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നു എന്നായിരുന്നു വിമർശനം.
യേശു നേരിട്ടതിനേക്കാൾ വലിയ സഹനം അവർ നേരിടുന്നുവെന്ന് ബൈജു വർഗീസ് പറഞ്ഞു. അതേസമയം കൗൺസിലർക്ക് മറുപടിയുമായി സുരേഷ് ഗോപിയും രംഗത്തെത്തി. കൗൺസിലർ തെറ്റിദ്ധാരണ പടർത്തുന്നു എന്ന് സുരേഷ് ഗോപി പറഞ്ഞു.

ഒരു ക്രിസ്തീയ വിശ്വാസിയുടെ പോലെതന്നെ തിരുവനന്തപുരത്ത് ക്രിസ്മസിന് വേണ്ടി ദീപാലങ്കൃതമായ വീടാണ് തന്റേത്. ഉത്തരേന്ത്യയിൽ നടക്കുന്ന കാര്യങ്ങളുടെ കാരണങ്ങളും കൗൺസിലറുടെ പാർട്ടിക്ക് തന്നെ പറയാൻ കഴിയും എന്നും സുരേഷ് ഗോപി പറഞ്ഞു.

