ശബരിമല കേസില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള കോണ്‍ഗ്രസിന്റെ എഐ നാടകവും പൊളിഞ്ഞു. ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പം മുഖ്യമന്ത്രിയുടെ എഐ ചിത്രം നിര്‍മ്മിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിച്ചത്. കോണ്‍ഗ്രസിന്റേത് തരംതാഴ്ന്ന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ശബരിമല കേസില്‍ മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. മറുപടി പറയാനാകാതെ കോണ്‍ഗ്രസ് കുഴങ്ങി.
കോണ്‍ഗ്രസ് പ്രതിരോധത്തിലായതോടെ വിവാദത്തില്‍ നിന്ന് മറികടക്കാനായിരുന്നു മുഖ്യമന്ത്രിക്കൊപ്പം ഉണ്ണികൃഷ്ണന് പോറ്റിയുടെ എഐ ചിത്രം തയ്യാറാക്കിയുള്ള വ്യാജപ്രചരണം.

കേരളാ പൊലീസിന് ഭീമാ ഗോള്‍ഡ് ആംബുലന്‍സ് കൈമാറുന്ന പൊതുചടങ്ങിലെ ചിത്രത്തെ എഐ ഉപയോഗിച്ച് മാറ്റിയായിരുന്നു വ്യാജ പ്രചരണം, വി ശിവൻകുട്ടി പറഞ്ഞു.

