കോട്ടയം: ഫാമിലി ഹെൽത്ത് കെയർ ഇന്ത്യ ജനറൽ സെക്രട്ടറി ,പോലീസ് ഹെൽത്ത് കെയർ കോ ഓർഡിനേറ്റർ പ്രൊഫ. ഡോ. ഫെലിക്ക്സ് ജോൺസ് രചന നിർവഹിച്ച ജീവിതം സുന്ദരമാക്കാം എന്ന പുസ്തകം പത്മഭൂഷൻ റിട്ട ജസ്റ്റിസ് കെ.ടി. തോമസ് അവർകൾ അദ്ദേഹത്തിൻറെ വസതിയിൽ വച്ച്കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പി ശ്രി എ. ജെ. തോമസ് അവർകൾക്ക് നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു .

ലഹരി വിമുക്ത യുവത എന്ന ലക്ഷ്യത്തെ മുൻനിർത്തിക്കൊണ്ട് ഡോക്ടർ ഫെലിക്സ് ജോൺ രചന നിർവഹിച്ചിരിക്കുന്ന ഈപുസ്തകം ഒരു പാഠപുസ്തകം പോലെ ഉപയോഗിക്കാവുന്നതാണെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏർപ്പെടുന്നവർക്ക് ദിശാബോധം നൽകുന്ന പുസ്തകമാണ് എന്നും പുസ്തകത്തിൻറെ അവതാരിക കൂടി എഴുതിയ ജസ്റ്റിസ് കെ .ടി. തോമസ് പറഞ്ഞു.
ചടങ്ങിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി CR ബിജു ,വൈസ് പ്രസിഡണ്ട് ഗോപകുമാർ ഡോക്ടർ കെ ജെ മാത്യു ചെയർമാൻ ഹെൽത്ത് കെയർ ഇന്ത്യ ഡയറക്ടർമാരായ പ്രൊഫസർ ബാബു ജോസഫ് ,ഇമ്മാനുവൽ സേവ്യർ ,ഡോക്ടർ രാജേഷ് ഐസക്ക് പ്രഫ.ശ്രീകുമാര വർമ്മ തുടങ്ങിയവർ പങ്കെടുത്തു.

ചടങ്ങിന് സലിംകുമാർ സ്വാഗതം ആശംസിച്ചു. ശ്രി മാത്യൂ പോൾ, മുഹമദ് ഷഫിക്ക് തുടങ്ങിയവർ നേതൃത്ത്വം നൽകി

