തിരുവനന്തപുരം: ‘ആരോഗ്യം ആനന്ദം – വൈബ് 4 വെൽനസ്’എന്ന പേരിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ജനകീയ ക്യാമ്പയിൻ 2026 ജനുവരി ഒന്നിന് രാവിലെ 11.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.

ജീവിതശൈലി രോഗങ്ങളെ തടയുകയാണ് ലക്ഷ്യം. ഇതിനായി വൈബ് ഫോർ വെൽനസ് ക്യാംപയിൻ ആരംഭിക്കുകയാണ്. ജനുവരി 1 ന് സെൻ്റട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ക്യാംപയ്ൻ ഉദ്ഘാടനം ചെയ്യും. അങ്കണവാടി മുതൽ ഐ ടി പാർക്ക് വരെ വ്യായമം ചെയ്യാൻ പരിശീലനം നൽകും. പരിശീലകരെ സർക്കാർ നൽകും.
വൈബ് 4 വെൽനസ്സ് പ്രവർത്തനങ്ങൾക്ക് നാല് പ്രധാന ഘടകങ്ങളാണുണ്ടാവുക.

ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയാണവ. 2026ലെ പുതുവത്സര ദിനത്തിൽ ആരോഗ്യത്തിനായി പ്രതിജ്ഞയെടുക്കാനാണ് ഈ ക്യാമ്പയിനിലൂടെ ആഹ്വാനം ചെയ്യുന്നത്.

