പാലക്കാട്: പരാതി നല്‍കിയതിന് അതിജീവിതയായ യുവതിക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അയച്ച ഭീഷണി സന്ദേശം പുറത്ത്. പേടിപ്പിക്കാന്‍ നീയെന്നല്ല, ലോകത്ത് ഒരുമനുഷ്യനും നോക്കണ്ട, തനിക്കെതിരെ നിന്നവര്‍ക്കും കുടുംബത്തിനുമെതിരെ അതേനാണയത്തില്‍ തിരിച്ചുകൊടുക്കുമെന്നാണ് ഭീഷണി സന്ദേശം.

‘നീ ചെയ്യുന്നത് ഞാന്‍ താങ്ങും, പക്ഷെ നീ താങ്ങില്ല, നാട്ടില്‍ വന്നാല്‍ കുറെയാളുകളുമായി നിന്റെ വീട്ടില്‍ വരും’- എന്നതടക്കം യുവതിയെ ഭീഷണിപ്പെടുത്തുന്നതടക്കമുളള ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്.
‘എല്ലാത്തിന്റെയും എക്സ്ട്രീം കഴിഞ്ഞ് നില്‍ക്കുകയാണ്. ഒരുമാസം മുന്നേ ആയിരുന്നു ഇതൊക്കെ എങ്കില്‍ ഞാന്‍ മൈന്‍ഡ് ചെയ്യുമായിരുന്നു.

എല്ലാം തീര്‍ന്ന് നില്‍ക്കുകയാണ്. എന്ത് പറഞ്ഞാലും എനിക്ക് ഒന്നും നഷ്ടപ്പെടാന്‍ ഇല്ല. കേസ് കോടതിയില്‍ വരുമ്പോഴുള്ള അവസ്ഥ അറിയാമല്ലോ. അതില്‍ പ്രത്യേകിച്ച് ഒന്നുമില്ല. നീ പ്രസ് മീറ്റ് നടത്തൂ’ രാഹുലിന്റെ ചാറ്റുകളില്‍ പറയുന്നു.

