ശ്രീഹരിക്കോട്ട: പുതുവർഷത്തിലെ ഐഎസ്ആർഒയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണം ലക്ഷ്യം കണ്ടില്ല. രാവിലെ 10.17 നാണ് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണ തറയിൽനിന്ന് ഐഎസ്ആർഒയുടെ പിഎസ്എല്‍വി സി-62 ഇഒഎസ്-എൻ വൺ ദൗത്യം കുതിച്ചുയർന്നത്. എന്നാൽ, വിക്ഷേപണത്തിലെ മൂന്നാം ഘട്ടം പൂർത്തിയാക്കാൻ കഴിയാതെ വരികയായിരുന്നു.

പിഎസ്എൽവി-സി62 ദൗത്യത്തിന്റെ അവസാന ഘട്ടത്തിൽ അപാകം നേരിട്ടതായി ഐഎസ്ആർഒ എക്സിലൂടെ അറിയിച്ചു. പിന്നാലെ, ദൗത്യത്തിൽ പൂർണ വിജയമില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ പ്രതികരിച്ചു.
കഴിഞ്ഞ തവണയും ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-ഒ ഭ്രമണപഥത്തിലെത്തിക്കാനുള്ള പിഎസ്എൽവി-സി61 ദൗത്യം അപ്രതീക്ഷിതമായി പരാജയപ്പെട്ടിരുന്നു.

2025 മേയിലാണ് പിഎസ്എൽവി-സി61 വിക്ഷേപണം നടത്തിയത്. മൂന്നാം ഘട്ടത്തിൽ അപാകത നേരിട്ടതിനെത്തുടർന്ന് പിഎസ്എല്‍വി സി-61 ദൗത്യം പൂർത്തിയാക്കാൻ ഐഎസ്ആര്‍ഒയ്ക്ക് സാധിക്കാതെ വരികയായിരുന്നു.

