പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വര്‍ഗീയ വാദികള്‍ക്ക് കുടപിടിച്ച് ആ തണലില്‍ നില്‍ക്കുന്നയാളാണ് വി ഡി സതീശന്.

വി ഡി സതീശന്റേത് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അടവ് നയമെന്നും വെള്ളാപ്പള്ളി നടേശന് കുറ്റപ്പെടുത്തി.
അയാളെയൊക്കെ ഊളംപാറയിലേക്ക് അയക്കണ്ടേ. ഏറ്റവും വര്‍ഗീയവാദികളായ ആളുകള്‍ക്ക് കുടപിടിച്ചു കൊടുത്തുകൊണ്ട്, ആ കുടയുടെ തണലില്‍ അവരെ സംരക്ഷിച്ച് നിര്‍ത്തുകയാണ്. അവരില്‍ നിന്നുള്ള ആനുകൂല്യം നേടാനും ആശിര്‍വാദങ്ങള്‍ നേടാനും വേണ്ടിയാണ് ഈ കുടപിടുത്തം.

രാജാവിനേക്കാള്‍ വലിയ രാജഭക്തിയല്ലേ കാണിച്ചുകൊണ്ടിരിക്കുന്നത്. എല്ലാം അദ്ദേഹത്തിന് പല സ്ഥാനങ്ങളും കിട്ടാന്‍ വേണ്ടിയിട്ടുള്ള അടവ് നയം എന്നാണ് വ്യക്തമാകുന്നത് – വെള്ളാപ്പള്ളി പറഞ്ഞു.

