മുൻ ലോക അത്ലറ്റിക് ചാമ്പ്യൻ ബെൻ ജോൺസൻ കേരളത്തിലെത്തി. ഡിസി ബുക്ക്സിന്റെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ബെന്‍ ജോണ്സണ്.

കേരളത്തിൽ ആദ്യമായാണ് എത്തുന്നതെന്നും കേരളം മനോഹരമാണെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും ദിവസം കേരളത്തിലുണ്ടാകും. കസ്റ്റംസ് ഡെപ്യൂട്ടി കമീഷണറും പ്രമുഖ അത്ലറ്റുമായ റോയ് വർഗീസ്, അസി. കമീഷണർമാരായ പോൾ പി ജോർജ്, ജയിംസ്,

സൂപ്രണ്ട് റോയ് ജോസഫ്, നൈന മാത്യു, സലിം പി തോമസ്, വിവേക് തുടങ്ങിയവരുടെ നേതൃത്വത്തിൽ കൊച്ചി വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.

