തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാന നഗരിയിൽ. രാവിലെ 10.15നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുക. വിമാനത്താവളത്തിൽ നിന്ന് റോഡ് ഷോ ആയി പുത്തരിക്കണ്ടം മൈതാനത്തേക്ക് എത്തും. തിരുവനന്തപുരം നഗരസഭാ ഭരണം ബിജെപി പിടിച്ചെടുത്ത് ആഴ്ചകൾക്ക് ശേഷമാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്.

രാവിലെ 10.45 മുതൽ 11.20 വരെ പുത്തരിക്കണ്ടം മൈതാനത്ത് വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം, തറക്കല്ലിടൽ, ഫ്ളാഗ് ഓഫ് എന്നിവ അദ്ദേഹം നിർവഹിക്കും.
രാവിലെ 10.30ന് തിരുവനന്തപുരം താംബരം, തിരുവനന്തപുരം ഹൈദരാബാദ്, നാഗർകോവിൽ മംഗളൂരു അമൃത് ഭാരത് ട്രെയിനുകൾ, ഗുരുവായൂർ തൃശൂർ പാസഞ്ചർ എന്നിവ ഫ്ളാഗ് ഓഫ് ചെയ്യും.

ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം 11:30ഓടെ പുത്തരിക്കണ്ടം മൈതാനത്തു തന്നെ സംഘടിപ്പിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഒരു മണിക്കൂർ നീളുന്ന ഈ പരിപാടിക്ക് ശേഷം ഉച്ചയ്ക്ക് 12:40ന് അദ്ദേഹം ചെന്നൈയിലേക്ക് തിരിക്കും.

