തിരുവനന്തപുരം: രണ്ട് വയസുകാരനായ കുഞ്ഞിനെ ട്രെയിനില്‍ ഉപേക്ഷിച്ച നിലയില്‍. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഈ മാസം 17ാം തിയതിയാണ് സംഭവമുണ്ടായത്.

പൂനെയില്‍ നിന്ന് എറണാകുളത്തേയ്ക്ക് വരികയായിരുന്ന ട്രെയിനില്‍ തൃശൂരിലെത്തിയപ്പോഴാണ് സീറ്റില്‍ ഒറ്റയ്ക്ക് ഒരു കുട്ടിയെ കണ്ടെത്തിയത്. ആലുവയിലെത്തിയപ്പോഴേയ്ക്കും റെയില്‍വേ പൊലീസിനെ അറിയിക്കുകയായിരുന്നു.
പിന്നീട് ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി. ശിശുക്ഷേമ സമിതി റെയില്‍വേ പൊലീസിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെമ്പാടുമുള്ള പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് കുട്ടിയുടെ ഫോട്ടോ ഉള്‍പ്പെടെ വിവരം നല്‍കുകയായിരുന്നു.

ഇതുവരെ കുട്ടിയെ കാണാതായതായി എവിടെയും പരാതി എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ കുട്ടിയെ ആസൂത്രിതമായി ഉപേക്ഷിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം.

