കോട്ടയം: രാജ്യാന്തര വിദ്യാഭ്യാസ കോൺക്ലേവ് ‘എഡ്യുവിഷൻ 2035’ ജനുവരി 26, 27 തീയതികളിൽ എംജി സർവ്വകലാശാല ക്യാമ്പസിൽ നടക്കും. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ പൊതുവെയും എംജി സര്‍വകലാശാലാ ക്യാമ്പസിനെ സവിശേഷമായും ഭാവിയിലേയ്ക്ക് രൂപപ്പെടുത്തേണ്ടത് എങ്ങനെ എന്നതാണ് കോണ്‍ക്ലേവിന്റെ പ്രമേയം.

രണ്ടുദിവസങ്ങളിലായി നടക്കുന്ന കോണ്‍ക്ലേവില്‍ ശാസ്ത്രം, സാമൂഹ്യശാസ്ത്രം, രാജ്യാന്തര പഠനം, കലാ, സാഹിത്യം, മാധ്യമം, ഡിജിറ്റല്‍ വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട നാല് പാനല്‍ ചര്‍ച്ചകള്‍ നടക്കും. യുഎസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുന്ന രണ്ട് ഹൈബ്രീഡ് പാനല്‍ ചര്‍ച്ചകളും ഉണ്ടാകും.
എം.ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് കെമിക്കൽ സയൻസ് ഓഡിറ്റോറിയത്തിൽ 26 ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വിദ്യാഭ്യാസ കോൺക്ലേവ് മന്ത്രി വി.എൻ വാസവർ ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു മുഖ്യ പ്രഭാഷണം നടത്തും. വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദകുമാർ അധ്യക്ഷത വഹിക്കും.

ഡോ. പി.കെ ബിജു (മുൻ എം.പി), റജി സക്കറിയ (സിൻഡിക്കേറ്റ് അംഗം), പ്രൊഫ. സെനോ ജോസ് (സിൻഡിക്കേറ്റ് അംഗം), പ്രൊഫ. ബിസ്മി ഗോപാലകൃഷ്ണൻ (രജിസ്ട്രാർ), പ്രൊഫ. പി. ആർ ബിജു (ഡയറക്ടർ, കോളേജ് ഡവലപ്മെന്റ് കൗൺസിൽ), സുരേഷ് എം. എസ് (സെനറ്റ് അംഗം), മിഥുൻ എം.എസ് (ചെയർമാൻ, ഡിപ്പാർട്ട്മെന്റ് സ്റ്റുഡൻസ് യൂണിയൻ), പ്രൊഫ. ജിൻ ജോസ് (പ്രസിഡന്റ് എം.ജി യൂണിവേഴ്സിറ്റി അലമ്നെ അസോസിയേഷൻ) സ്വാഗതവും ഡോ. പി. മനോജ് (കൺവീനർ, എഡ്യു വിഷൻ) നന്ദിയും പറയും.

