കുഴിമറ്റം: സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വലിയ പെരുന്നാളിന് ഡോ. തോമസ് മാർ ഇവാനിയോസ് കൊടിയേറ്റി. ശതോത്തര രജത ജൂബിലി കൊടിയേറ്റ് ജോസഫ് റമ്പാൻ നിർവഹിച്ചു. 29ന് മൂന്ന് നോമ്പ് വീടൽ 7 ന് കുർബാന, 5.30 ന് സന്ധ്യാ നമസ്കാരം വചന ശുശ്രൂഷ-ഫാദർ ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ. 30 ന് രാവിലെ 7 ന് കുർബാന, വൈകിട്ട് 5.30 ന് സന്ധ്യാ നമസ്കാരം തുടർന്ന് ഇടവകയിൽ സേവനം അനുഷ്ഠിച്ച വൈദികരേയും ഇടവക വൈദികരേയും ആദരിക്കൽ, വചന ശുശ്രൂഷ- ഫാദർ ജോൺ ടി വർഗീസ് കുളക്കട 30 ന് കരുതൽ ദിനം, രാവിലെ ഏഴിന് കുർബാന- ഗീവർഗീസ് റമ്പാൻ, വൈകിട്ട് 5.30 ന് സന്ധ്യാ നമസ്കാരം, വചന ശുശ്രൂഷ-ഫാദർ ലൂക്കോസ് അലക്സാണ്ടർ, തലവൂർ.

ഫെബ്രുവരി ഒന്നിന് രാവിലെ സുറിയാനി കുർബാന-ഫാദർ കുര്യാക്കോസ് വർഗീസ്. 6 ന് പെരുന്നാൾ സന്ധ്യാ നമസ്കാരം 7 ന് പെരുന്നാൾ സന്ദേശം – ഡോ.യൂഹാനോൻ മാർ ദിയസ്കോറസ്, 7.30 ന് ബഥനി ആശ്രമം ചുറ്റിയുള്ള പ്രദക്ഷിണം, ശ്ലൈഹിക വാഴ്വ് വാദ്യമേളങ്ങളുടെ ഡിസ്പ്ലേ,ലൈറ്റ് ഷോ.
പ്രധാന പെരുനാൾ ദിവസമായ 2 ന് 7 ന് പ്രഭാത നമസ്കാരം, 8 ന് മൂന്നിൻമേൽ കുർബാന, ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ.യൂഹാനോൻ മാർ ദിയസ്കോറസ്, ഗീവർഗീസ് മാർ പക്കോമിയോസ് എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ.

10 ന് ശതോത്തര രജത ജൂബിലി സമാപന സമ്മേളനം ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്യും. ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിക്കും. ഗീവർഗീസ് മാർ പക്കോമിയോസ് അനുഗ്രഹപ്രഭാഷണം നടത്തും തുടർന്ന് കൈമുത്ത്, നേർച്ച വിളമ്പ്, 3 ന് പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണം, 5 ന് കൊടിയിറക്ക്.

