ന്യൂഡല്‍ഹി: ആര്‍ത്തവ ആരോഗ്യത്തിനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീംകോടതി. സ്വകാര്യ, സര്‍ക്കാര്‍ സ്കൂളുകളിലെ പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി പാഡുകള്‍ സൗജന്യമായി നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നിര്‍ദേശം നല്കി.

ആര്‍ത്തവ ആരോഗ്യത്തിനുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗമാണെന്നും കോടതി വ്യക്തമാക്കി.
എല്ലാ സ്കൂളുകളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്്ക്കും പ്രത്യേകം ടോയ്ലറ്റുകള് ഉറപ്പാക്കണമെന്ന് ജസ്റ്റിസ് ജെ ബി പര്‍ദിവാലയും ആര് മഹാദേവനും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

എല്ലാ സ്കൂളുകളിലും ഭിന്നശേഷി സൗഹൃ ടോയ്ലറ്റുകളും നല്‍കണമെന്നും കോടതി പറഞ്ഞു.

