തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് റാങ്ക് പട്ടിക പി എസ് സി ചെയർമാൻ പ്രസിദ്ധീകരിച്ചു. സ്ട്രീം ഒന്നിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി ദേവനാരായണൻ എ എസ്. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയാണ് ദേവനാരായണൻ. രണ്ടാം റാങ്ക് സിദ്ധാർത്ഥ് എം ജോയി, മൂന്നാം റാങ്ക് ആൽബർട്ട് എബ്രഹാം എന്നിവർ സ്വന്തമാക്കി.

സ്ട്രീം രണ്ടിൽ തൃശ്ശൂർ സ്വദേശി സവിത സി എസിനാണ് ഒന്നാം റാങ്ക്. ജോർജജുകുട്ടി ജേക്കബ്, അലീന ഗുലാം എന്നിവർ രണ്ടും മൂന്നും റാങ്ക് കരസ്ഥമാക്കി.
പത്തനംതിട്ട സ്വദേശി റെജീഷ് ആർ നാഥിനാണ് സ്ട്രീം മൂന്നിൽ ഒന്നാം റാങ്ക് ലഭിച്ചത്. രണ്ടാം റാങ്ക് അജ്മൽ സി മൊയ്ദീനും, മൂന്നാം റാങ്ക് ജോസ് തേമസിനുമാണ്.

വിശദമായ റാങ്ക് പട്ടികകൾ പി എസ് സിയുടെ ഒഫിഷ്യൽ വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷകൾക്കും അഭിമുഖത്തിനും ശേഷമുള്ള അന്തിമ റാങ്ക് പട്ടികയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

