കാസർകോട്: 18 കാരിയായ മകളെ പിതാവ് വെട്ടിക്കൊന്നു. കാസർകോട് മഞ്ചേശ്വരത്താണ് പെൺകുട്ടിയെ പിതാവ് വെട്ടിക്കൊന്നത്. കുഞ്ചത്തൂർ തൂമിനാട് സ്വദേശി ജുമൈല ആണ് മരിച്ചത്. സംഭവത്തിൽ പിതാവ് ഉമ്മറിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നു എന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ട് ആറ് മണിയോടെ പ്രതി മകളെ വീട്ടിൽവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കാണുന്നത് വെട്ടേറ്റ് കിടക്കുന്ന പെൺകുട്ടിയെയാണ്. ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിദേശത്തായിരുന്നു ഉമ്മർ. അടുത്തിടെയാണ് നാട്ടിൽ എത്തിയത്. ലഹരി ഉപയോഗത്തെ തുടർന്ന് ഇയാളെ വീട്ടിൽ നിന്ന് പുറത്താക്കിയതാണ്. ഉമ്മറും കുടുംബവും തമ്മിലുണ്ടായ സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവരുടെ ബന്ധുവിനും വെട്ടേറ്റിട്ടുണ്ട്.

