തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫൈനലില്‍ സര്‍വീസസിനോട് പൊരുതി തോറ്റ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.

ഫൈനലില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവസാനം വരെയും പൊരുതിനിന്ന് നാടിന്റെയാകെ അഭിമാനമായി മാറാന്‍ ടീമിന് സാധിച്ചെന്നും ടൂര്‍ണമെന്റിലുടനീളം കേരളം
കാഴ്ചവെച്ച പോരാട്ടവീര്യം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷയാണ് നല്‍കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

സര്‍വീസസിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം തോറ്റത്. അധിക സമയത്ത് അഭിഷേക് പാവറിന്റെ ഗോളിലാണ് പട്ടാളം എട്ടാം കിരീടം ചൂടിയത്.

