ചങ്ങനാശേരി:കേരള പോലീസ് ഓഫീസർ അസോസിയേഷൻ മുപ്പത്തിയാറാമത് ജില്ലാ സമ്മേളനം ചങ്ങനാശ്ശേരി അരികത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ശ്രീ അൻസൽAS ൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗം ചങ്ങനാശ്ശേരി MLA അഡ്വ.ജോബ് മൈക്കിൾ ഉത്ഘാടനം ചെയ്യ്തു.ചടങ്ങിൽ കേരള അർബൻ ആൻ്റ് റൂറൽ ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ ചെയർമാൻ ശ്രീ അഡ്വ. റജി സക്കറിയ മുഖ്യ പ്രഭാഷണം നടത്തി, ചങ്ങനാശ്ശേരി നഗരസഭ ചെയർമാൻ ശ്രീ ജോമി ജോസഫ്,ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് ശ്രി.ശ്രീകുമാർ .ആർ . ചങ്ങനശ്ശേരി ഡിവൈഎസ്പി ശ്രീ ആഷാദ് കേരള പോലീസ് അസോസിയേഷൻ ജില്ല സെക്രട്ടറി അനുപ് അപ്പുകുട്ടൻ, കേരള പോലീസ് പെൻഷനേഴ്സ് അസോസി ക്ഷേൻ സംസ്ഥാന കമ്മറ്റി ജോ. സെക്രട്ടറി PV. പുഷ്പൻ – സംഘടന സംസ്ഥാന ഭാരവാഹികളായ പ്രേംജി കെ. നായർ ജോ സെക്രട്ടറി ബൈജു KC തുടങ്ങിയവർ സംസാരിച്ചു.


ചടങ്ങിന് ജില്ലാസെകട്ടറി സലിംകുമാർ കെ.സി. സ്വാഗതവും ജോ സെക്രട്ടറി രാംദാസ് KT കൃതജ്ഞതയും പറഞ്ഞു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം ബഹു ജില്ലാ പോലിസ് മേധാവി ശ്രീ. ഷാഹുൽ ഹമീദ് A.IPS ഉദ്ഘാടനം നടത്തി ചടങ്ങിൽ കോട്ടയം ഡിവൈഎസ്പി ശ്രീ. അരുൺ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്.പി ടിപ്സൺ തോമസ് മേക്കാടൻ, കെ.പി.എ ജില്ലാ പ്രസിഡൻറ് അജിത്ത്കുമാർ സംസ്ഥന കമ്മറ്റി വൈപ്രസിഡൻ്റ് ശ്രീ ജ്യോതിഷ് സംസ്ഥാന കമ്മറ്റിയുടെ സംഘടന റിപ്പോർട്ടും ജില്ലാ സെക്രട്ടറി സലിംകുമാർ ജില്ലാ കമ്മറ്റി റിപ്പോർട്ടും ട്രഷറർ ശ്രീ.മുഹമദ് ഷഫിക്ക് വരവ് ചിലവ് കണക്കും ജില്ലാ എക്സിക്ക്യൂട്ടിവ് അംഗം ബിജു ബ്ചറിയാൻ പ്രമേയവും അവതരിപ്പിച്ചു.
ചടങ്ങിന് സ്വാഗത സംഘം ചെയർമാൻ സുരേഷ് കുമ്മർ K G സ്വാഗതവും കൺവിനർ രജ്ഞിത്ത് കുമാർ കൃതഞ്ഞതയും രേഖപ്പെടുത്തി ജില്ലയിലെ എല്ലാ സ്റ്റേഷനുകളിൽ നിന്നും സംഘടന ാംഗങ്ങൾ പങ്കെടുത്തു.കോട്ടയം വെസ്റ്റ്, ഈസ്റ്റ്, ഡിവൈഎസ്പി ഓഫീസ് എന്നിവ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും കോട്ടയം ഡി.എച്ച് ക്യൂവിൽ ആവശ്യമായ നവികരണ പ്രവർത്തനങ്ങൾ നടത്തണമെന്നു സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.




സംസ്ഥാനത്തെ പോലീസ് സേന മറ്റ് സംസ്ഥാനത്തെ പോലിസിനെ അപേക്ഷിച്ച ഏറെ കഴിവും ശേഷിയുമുള്ള വിഭാഗമാണെന്നും സംസ്ഥാനത്തിൻ്റെ വികസനത്തിന് വേഗത കുട്ടുന്നതിൽ പോലിസ് വഹിക്കുന്ന പങ്ക് ചെറുതല്ല എന്നും മറ്റു ജില്ലകളിൽ നിന്നും കോട്ടയത്തെ പോലിസ് ഏറെ മുൻമ്പത്തിയിലാണ് എന്നും പറഞ്ഞു. സമ്മേളന ശേഷം നടന്ന സാംസ്കാരികസന്ധ്യ പ്രശസ്ത സിനിമ താരം ശ്രീ പ്രേംപ്രകാശ് ഉദ്ഘാടനം നടത്തി ജില്ലയിലെ പോലീസ് ഓർക്സ്ട്രായുടെ ഗാനമേളയും ഉണ്ടായിരുന്നു.

