മലപ്പുറം: സോഷ്യലിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടാൻ എല്ലാ അർഥത്തിലും യോഗ്യനാണ് മുഹമ്മദ് നബിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡോ. കെ ടി ജലീൽ രചിച്ച ‘സോഷ്യലിസ്റ്റ് ആയ മുഹമ്മദ് നബി’ എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ വികാരവിചാരങ്ങൾ കൃത്യമായി മനസിലാക്കി അവർക്കുവേണ്ടി പ്രവർത്തിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിൻ്റേതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിക്ക് നൽകിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്തത്.
മനുഷ്യന് പ്രഥമ പരിഗണന നൽകുന്നവരാണ് യഥാർഥ സോഷ്യലിസ്റ്റുകൾ. ഈയൊരു അർഥത്തിൽ പരിശോധിക്കുമ്പോൾ സോഷ്യലിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടാൻ എല്ലാ അർഥത്തിലും മുഹമ്മദ് നബി യോഗ്യനാണ്.




എപ്പോഴും സാധാരണക്കാരായ മനുഷ്യരുടെ വികാരവിചാരങ്ങളെ ഉൾക്കൊള്ളാനും മനസിലാക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മാത്രമല്ല അത്തരം സാധാരണ മനുഷ്യരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കാനും പോരാടാനും അദ്ദേഹം തൻ്റെ ജീവിതം ഉഴിഞ്ഞുവച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

