കൊച്ചി: എറണാകുളം പെരുമ്പാവൂരിന് സമീപം കോളജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കോളജ് ബസിന്റെ ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു.

എറണാകുളം- ആലുവ റൂട്ടില്‍ ഓടുന്ന റെയാന്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
പെരുമ്പാവൂര്‍ അറയ്ക്കപ്പടിയിലെ ജയ്ഭാരത് കോളജിന്റെ ബസുമായിട്ടാണ് കൂട്ടിയിടിച്ചത്.

എറണാകുളം പുക്കാട്ടുപടിയില്‍ വെച്ചാണ് അപകടമുണ്ടായത്. രാവിലെ എട്ടരയോടെയായിരുന്നു അപകടം. കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കാര്യമായ പരിക്കില്ലെന്നാണ് വിവരം.

