പ്രേക്ഷകരെ ചിരിപ്പിച്ചും കരയിപ്പിച്ചും നടന്ന കിലുക്കാം പെട്ടി മോഡേൺ പ്രേതം ഡെലൂലു ഇപ്പോഴും നമ്മളില്‍ പലരുടെയും മനസിലുണ്ടാവുമല്ലേ. നിവിന്‍ പോളി ഗംഭീര തിരിച്ചു വരവ് നടത്തിയ അഖില്‍ സത്യന്റെ സംവിധാനത്തില്‍ പിറന്ന സര്‍വം മായയിലെ ഡെലൂലു.

ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ഡെലൂലുവായി തകര്‍ത്ത് അഭിനയിച്ച റിയ ഷിബു തനിക്കുണ്ടായ ഒരു സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണിപ്പോള്‍. തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ സൂര്യയും ജ്യോതികയും തന്നെ അഭിനന്ദിച്ച് അയച്ചു നല്കിയ പ്രത്യേക സമ്മാനം സോഷ്യല്‍ മീഡിയയിലൂടെയാണ് റിയ പങ്കുവച്ചത്.
വലിയ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് താരം ഈ സര്‍പ്രൈസ് സമ്മാനത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സൂര്യയേയും ജ്യോതികയേയും ടാഗ് ചെയ്തുകൊണ്ടായിരുന്നു റിയയുടെ പോസ്റ്റ്. റിയയെ കൂടാതെ സിനിമയുടെ സംഗീത സംവിധായകന് ജസ്റ്റിന് പ്രഭാകരറിനേയും ഈ താരദമ്പതികള്‍ അഭിനന്ദിച്ചു.

ശരിക്കും സന്തോഷം കൊണ്ട് എനിക്ക് ആകാശം മുട്ടെ പറക്കാന്‍ തോന്നുന്നു സൂര്യ സാര്‍ ജ്യോതിക മാം, ഒത്തിരി നന്ദി. എന്റെ പ്രകടനത്തിലുള്ള അഭിനന്ദനമായി ഈ സമ്മാനം അയച്ചു തരാന്‍ നിങ്ങള്‍ കാണിച്ച മനസിനും സമയത്തിനും വിലയുണ്ട്. സര്‍വം മായ ടീമിന് മുഴുവനായും ലഭിച്ച അംഗീകാരം ഞാന്‍ സ്വീകരിക്കുന്നു.

