കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ഇഡി സമന്‍സ് അയച്ചു. മാര്‍ച്ച് ആദ്യ വാരം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ദ്ദേശം നല്കി. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.

മാര്‍ച്ച് ആദ്യവാരം എറണാകുളത്തെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് ഇരുവര്‍ക്കും നിര്‍ദ്ദേശമുള്ളത്. സംസ്ഥാന വിജിലന്‍സ് വിഭാഗം പ്രതി ചേര്‍ത്തിട്ടുള്ള എല്ലാവരേയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്.
സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായി 41 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് തന്ത്രി കണ്ഠരര് രാജീവര് കഴിഞ്ഞ ദിവസം ജയില്‍മോചിതനായത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രിക്കുള്ള പങ്ക് തെളിയിക്കാന്‍ എസ്ഐടിക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്ലം വിജിലന്‍സ് കോടതി കേസില്‍ രാജീവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഗൂഢാലോചനയില്‍ തന്ത്രിക്ക് പങ്കില്ല. തന്ത്രിക്കെതിരെ തെളിവ് ഹാജരാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി വിലയിരുത്തി.

