കൊച്ചി: വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് വിവിധ മേഖലകളില്‍ സംഭാവന നല്കി സമൂഹ മുന്നേറ്റത്തിന് മാതൃകയായവര്‍ക്ക് നല്കുന്ന ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പിന്റെ 38ാമത് ദേവി അവാര്‍ഡ് വിതരണം ഇന്ന്. വൈകീട്ട് അഞ്ച് മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഇത്തവണ പതിനൊന്ന് വനികള്‍ക്കാണ് ആദരം.

ഡോ. സോസമ്മ ഐപ്. ലിറ്റി ചാക്കോ, നളിനി ചന്ദ്രന്, പിഎസ് ജലജ, കപില വേണു, പി ഭാനുമതി, രേഷ്മ സുരേഷ്, രാധാമണി അമ്മ, പാരീസ് ലക്ഷ്മി, അഭയ ഹിരണ്മയി എന്നിവരാണ് പുരസ്കാര ജേതാക്കള്‍. ഇത് മൂന്നാം തവണയാണ് കൊച്ചി ദേവി അവാര്‍ഡ് ചടങ്ങിന് ആതിഥ്യം വഹിക്കുന്നത്. കൊച്ചി ആദ്യതവണ വേദിയായപ്പോല് മുഖ്യാതിഥി മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. രണ്ടാം തവണ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ആയിരുന്നു അവാര്‍ഡ് വിതരണം നിര്‍വഹിച്ചത്.
2014ല്‍ ആരംഭിച്ചത് മുതല്‍ ഇന്ത്യയിലെ 10 നഗരങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ‘ദേവി അവാര്‍ഡ്സ്’, കല, കായികം, സിനിമ, ശാസ്ത്രം, വിദ്യാഭ്യാസം, സാമൂഹിക സേവനം, ബിസിനസ് തുടങ്ങി വിവിധ മേഖലകളില്‍ മുന്നൂറിലധികം സ്ത്രീകളെ ആദരിച്ചിട്ടുണ്ട്.

അദാനി ഗ്രൂപ്പ് പ്രസന്റിംഗ് പാര്‍ട്ണറായും, ജോയ് ആലുക്കാസ് അസോസിയേറ്റ് പാര്‍ട്ണറായും വോള്‍വോ ലക്ഷ്വറി മൊബിലിറ്റി പാര്‍ട്ണറായും, ഫെഡറല്‍ ബാങ്ക് ബാങ്കിങ് പാര്‍ട്ണറായും, അമൃത വിശ്വവിദ്യാപീഠം നോളജ് പാര്‍ട്ണറുമാണ്. കൂടാതെ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, റേഡിക്കോ, ഇന്‍ഡല്‍ജ് എന്നിവരും ഈ പരിപാടിയുടെ ഭാഗമാണ്.

