മാധ്യമങ്ങളിൽ അന്വേഷണാത്മകമായുള്ള ഒരു വാർത്തയും കാണുന്നില്ലെന്നും ഇന്ത്യയിലെ മാധ്യമങ്ങൾ ഏതെങ്കിലും കേന്ദ്രമന്ത്രിയോട് ഒരു ചോദ്യം എങ്കിലും ചോദിക്കുന്നുണ്ടോയെന്ന് കേരള പഠന കോണ്‍ഗ്രസിൽ ഡോ. ജോൺ ബ്രിട്ടാസ് എം പി. ഒരു മാധ്യമപ്രവർത്തകരും ചോദ്യങ്ങൾ ചോദിക്കുന്നില്ലാ എന്നതാണ് യാഥാർഥ്യമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളും പ്രതിപക്ഷവും തമ്മിൽ ജുഗൽബന്ധി ബന്ധമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ മാധ്യമങ്ങളിൽ എക്സ്ക്ലൂസീവ് വാർത്ത അശ്വിനി വൈഷ്ണവിന്റെ ഇന്റർവ്യൂ ആയിരിക്കും. ചോദ്യങ്ങൾ പോലും ഇല്ലാത്ത മാധ്യമപ്രവർത്തനം ആയിട്ട് ഇന്ത്യൻ മാധ്യമ മേഖല മാറിയെന്ന് അദ്ദേഹം വിമർശിച്ചു.
ഒരു എം പി എന്ന നിലയിൽ ഇന്നത്തെ പാർലമെന്റിന്റെ അവസ്ഥ കാണുമ്പോൾ ഇടനെഞ്ചിൽ ഒരു വിങ്ങലുണ്ട്. മാധ്യമങ്ങളുടെ മുൻഗണനയാണ് പ്രധാനമെന്ന് അദ്ദേഹം പറയുന്നു.

കേരളത്തിന്റെ ആരോഗ്യമേഖലയാണ് ഇപ്പോൾ വലിയ ചർച്ച വിഷയം. മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന ഏറ്റവും വലിയ വിഷയമാണിത്. കേരളത്തിലെ ശിശു മരണനിരക്ക് ശരാശരി അഞ്ചാണ് അമേരിക്കയിൽ 5.6 ശതമാനമാണ്. മാധ്യമങ്ങൾ സ്വതന്ത്രമാകണം, നിഷ്പക്ഷമാകണമെന്ന് ആഗ്രഹിച്ചിട്ട് കാര്യമില്ലെന്നും അങ്ങനെയാകാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

