കൊച്ചി: എറണാകുളം വൈറ്റില റെയിൽവേ ട്രാക്കിനു സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വൈറ്റില ഫ്ലൈഓവറിന് താഴെയായാണ് മൃതദേഹം കണ്ടെത്തിയത്. മരണം കൊലപാതകമാകാം എന്ന സംശയത്തിലാണ് പൊലീസ്.

ട്രെയിനിടിച്ചുള്ള മരണമല്ലെന്നാണ് പ്രഥമിക നിഗമനം. കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയിൽവേ ട്രാക്കിൽ കൊണ്ട് ഇട്ടതാണോ എന്നത് അടക്കം പൊലീസ് അന്വേഷിക്കുന്നതായാണ് റിപ്പോർട്ട്.
മൃതദേഹത്തിനു സമീപത്തു നിന്ന് ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയാകാം മൃതദേഹം ട്രാക്കിൽ കൊണ്ടിട്ടതെന്നാണ് നിഗമനം.

സ്ഥലത്ത് ഫോറൻസിക് വിഭാഗവും പൊലീസ് സംഘങ്ങളും പരിശോധന നടത്തി. പൊലീസിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും. ട്രെയിനിന്റെ ലോക്കോ പൈലറ്റായിരുന്നു മൃതദേഹം ആദ്യം കണ്ടത്. അദ്ദേഹം റെയിൽവേയെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

