ചങ്ങനാശ്ശേരി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ എസ്.ബി. കോളേജ് ശതാബ്ദി ആഘോഷ സമാപനം 28ന് ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി, എസ് ബി കോളേജ് അലുംമ്നൈ അസോസിയേഷൻ ഒരുക്ക അവലോകനയോഗം സംഘടിപ്പിച്ചു.

പ്രിൻസിപ്പൽ റവ. പ്രഫ. ഡോ. റ്റെഡി സി. കാഞ്ഞൂപ്പറമ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
അലുംമ്നൈ അസോസിയേഷൻ പ്രസിഡൻ്റ് ഡോ. എൻ.എം. മാത്യു അധ്യക്ഷത വഹിച്ചു.
“വിശുദ്ധ ജപമാലയും വിജയിച്ച ജീവിതവും” എന്ന പുസ്തകം രചിച്ച ബ്രിഗേഡിയർ ഒ. എ. ജയിംസ്, “ദൈവത്തിൻ്റെ കൈയ്യൊപ്പ്”എന്ന 36-)o പുസ്തകം രചിച്ച ഡോ. സെബിൻ എസ്. കൊട്ടാരം എന്നീ അസോസിയേഷൻ ഭാരവാഹികളെ യോഗത്തിൽ അനുമോദിച്ചു.

ഭാരവാഹികളായ ഡോ. ഷിജോ കെ. ചെറിയാൻ, ജിജി ഫ്രാൻസിസ് നിറപറ, ഡോ. സെബിൻ എസ്. കൊട്ടാരം, ബ്രിഗേഡിയർ ഒ. എ. ജെയിംസ്, ഡോ. ബിൻസായി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

