ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (IBPS) ഡെപ്യൂട്ടി മാനേജർ AI ആപ്ലിക്കേഷൻ ഡെവലപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. നിർദ്ദിഷ്ട വിഷയങ്ങളിൽ എൻജിനിയറിങ് ബിരുദം, ബിരുദാനന്തരബിരുദം എന്നിവയുള്ളവർക്ക് ഇന്ന് മുതൽ (ഫെബ്രുവരി 25) അപേക്ഷിക്കാം.

ബാങ്കിങ് ജോലികളിൽ താൽപ്പര്യമുള്ളവർക്ക് ലഭിക്കുന്ന മികച്ച അവസരങ്ങളിലൊന്നാണിത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോാഗാർത്ഥികൾക്ക് ഇന്ന് മുതൽ മാർച്ച് 10 വരെ ഐബിപിഎസ് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
തസ്തികയുടെ പേര്: ഡെപ്യൂട്ടി മാനേജർ – AI ആപ്ലിക്കേഷൻ ഡെവലപ്പർ
യോഗ്യത: ബി ഇ./ബി ടെക് (കമ്പ്യൂട്ടർ സയൻസ് / ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ഡേറ്റ സയൻസ്/ മെഷീൻ ലേണിങ്) /എംസിഎ/എംഎസ്സി. (കമ്പ്യൂട്ടർ സയൻസ്) അല്ലെങ്കിൽ തത്തുല്യ ബിരുദം. എം ടെക് (കമ്പ്യൂട്ടർ സയൻസ് / ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ഡേറ്റ സയൻസ്/ മെഷീൻ ലേണിങ്) അല്ലെങ്കിൽ തത്തുല്യമായതോ ഉയർന്നതോ ആയ യോഗ്യത.

GenAI, മൾട്ടി-ഏജന്റ് സിസ്റ്റങ്ങളിലെ അഡ്വാൻസ്ഡ് സർട്ടിഫിക്കേഷൻ പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജനറേറ്റീവ് AI, മെഷീൻ ലേണിങ്, അല്ലെങ്കിൽ മൾട്ടി-ഏജന്റ് സിസ്റ്റങ്ങളിൽ അംഗീകൃത സർട്ടിഫിക്കേഷനുകൾ അല്ലെങ്കിൽ തത്തുല്യം.
LangChain, LlamaIndex, HuggingFace Transformers, CrewAI, AutoGen, LangGraph, ക്ലൗഡ് ഡിപ്ലോയ്മെന്റ് എൻവയോൺമെന്റുകൾ തുടങ്ങിയ AI ടൂളുകളിലും ഫ്രെയിംവർക്കുകളിലുമുള്ള പ്രാവീണ്യം.

പ്രവൃത്തി പരിചയം: ജനറേറ്റീവ് AI, LLM ഫൈൻ-ട്യൂണിങ്, ഏജന്റ് എഐ മോഡൽ ക്രിയേഷൻ, മെഷീൻ ലേണിങ്, നാച്വറൽ ലാംഗ്വേജ് പ്രോസസ്സിങ് (NLP), ഡേറ്റാ സയൻസ്, ഡേറ്റാബേസ് മാനേജ്മെന്റ് സിസ്റ്റംസ് (MySQL/SQL സെർവർ) എന്നിവയുൾപ്പെടെ പൈത്തൺ ഉപയോഗിച്ച് AI/ML സൊല്യൂഷനുകൾ വികസിപ്പിക്കുന്നതിൽ കുറഞ്ഞത് മൂന്ന് വർഷത്തെ യോഗ്യതാനന്തര പ്രായോഗിക പ്രൊഫഷണൽ പരിചയം.
പ്രായപരിധി : 23 -30 വയസ്സ്
ശമ്പളം : 44,900.00 – 90,100.00 രൂപ
അപേക്ഷാ ഫീസ് :1000 രൂപ (എല്ലാ അപേക്ഷകർക്കും ബാധകം)
തിരഞ്ഞെടുപ്പ് പ്രക്രിയ
◎ഓൺലൈൻ പരീക്ഷ
◎സ്കിൽ ടെസ്റ്റ്
◎വ്യക്തിഗത അഭിമുഖം തുടങ്ങിയവ
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: മാർച്ച് 10
എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ്, അഭിമുഖം എന്നിങ്ങനെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകൾ മാർച്ച്, ഏപ്രിൽ മാസങ്ങളിലായി നടക്കും.
