ന്യൂഡല്‍ഹി: ഇന്‍സ്റ്റഗ്രാമില്‍ 10 കോടി ഫോളോവേഴ്സ് പിന്നിടുന്ന ലോകത്തെ ആദ്യ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 ആരംഭിച്ച ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇതിനോടകം തന്നെ ഏറ്റവം കൂടുതല്‍ ജനശ്രദ്ധ പതിയുന്ന ഡിജിറ്റല്‍ ഇടങ്ങളിലൊന്നായി വളര്‍ന്നു. നിലവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 4.32 കോടിയില്‍ അധികം ഫോളോവേഴ്സ് നരേന്ദ്ര മോദിക്കുണ്ട്.

മോണിങ് കണ്‍സള്‍ട്ട് പുറത്തുവിട്ട കണക്കുകളില്‍ 67 ശതമാനം റേറ്റിങ്ങുമായി ലോക നേതാക്കളില്‍ മോദിയാണ് ഒന്നാമത്. അഞ്ച് പ്രധാന ലോക നേതാക്കളുടെ മൊത്തം ഫോളോവേഴ്സിന്റെ എണ്ണം പ്രധാനമന്ത്രി മോദിയുടെ വ്യക്തിഗത ഫോളോവേഴ്സിന്റെ എണ്ണത്തേക്കാൾ കുറവാണെന്നതാണ് മറ്റൊരു വാസ്തവം.
43.2 ദശലക്ഷം ഫോളോവേഴ്സുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടാം സ്ഥാനത്തും 15 ദശലക്ഷം ഫോളോവേഴ്സുമായി ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ മൂന്നാം സ്ഥാനത്തും 14.4 ദശലക്ഷം ഫോളോവേഴ്സുമായി ബ്രസീൽ പ്രസിഡന്റ് ലുല നാലാം സ്ഥാനത്തും 11.6 ദശലക്ഷം ഫോളോവേഴ്സുമായി തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗൻ അഞ്ചാം സ്ഥാനത്തും 6.4 ദശലക്ഷം ഫോളോവേഴ്സുമായി അർജന്റീനിയൻ പ്രസിഡന്റ് ജാവിയർ മിലി ആറാം സ്ഥാനത്തും തുടരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ മാത്രമല്ല മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടിലും മോദിക്ക് ഏറെ ഫോളോവേഴ്സ് ഉണ്ട്. എക്സിൽ പ്രധാനമന്ത്രിക്ക് 106.2 ഫോളോവേഴ്സ് ഉണ്ട് അതേസമയം ഫേസ്ബുക്കിൽ 54 മില്യൺ ഫോളോവേഴ്സ് നിലനിർത്തിയിട്ടുണ്ട്. ഈ കണക്കുകള്‍ പ്രധാനമന്ത്രിയുടെ യുവാക്കള്‍ക്കിടയിലെ സ്വീകാര്യതയും പിന്തുണയുമാണ് ഏടുത്ത് കാണിക്കുന്നത്.

