ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിനെ തുടർന്ന്, രാജ്യത്തെ മുതിർന്ന പുരോഹിതനും ഖമനയിയുടെ അടുത്ത അനുയായിയുമായ ആയത്തുള്ള അലിറേസ അറാഫിയെ താത്കാലികമായി പദവിയിലേക്ക് നിയോഗിച്ചു.

ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഖമനയി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ച് മണിക്കൂറുകൾക്കു പിന്നാലെയാണ് പിൻഗാമിയെ താത്കാലികമായി നിയമിച്ചിരിക്കുന്നത്.
പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ ഭരണഘടനാപരമായ ചുമതലകൾ നിർവ്വഹിക്കുന്നതിനാണ് അറാഫിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

നേതൃത്വ കൗൺസിലിലെ നിയമജ്ഞ അംഗമായി അറഫിയെ നിയമിച്ചിട്ടുണ്ടെന്നും പരമോന്നത നേതാവിന്റെ പങ്ക് താൽക്കാലികമായി നിറവേറ്റുന്നതിനുള്ള ചുമതല കൂടി അദ്ദേഹത്തിനു നൽകിയിട്ടുണ്ടെന്നും വാർത്താ ഏജൻസിയായ ഇറാനിയൻ സ്റ്റുഡന്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

