ഹൈദരാബാദ്: അന്താരാഷ്ട്ര വനിതാദിനം പ്രമാണിച്ച് വനിതകൾക്ക് പ്രത്യേക ഓഫറുമായി റാമോജി ഫിലിം സിറ്റി. സ്ത്രീകളുടെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക നേട്ടങ്ങളെ അംഗീകരിക്കുന്നതിൻ്റെയും സ്ത്രീ ശാക്തീകരണത്തെ ഉയർത്തിപ്പിടിക്കുന്നതിൻ്റയും ഭാഗമായി ഫിലിം സിറ്റിയും വനിതാദിനം ആഘോഷമാക്കുന്നു. ‘ഷീ ഷൈൻ’ എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയുടെ ഭാഗമായി ഒരു മാസകാലം നീണ്ടുനില്‍ക്കുന്ന ആകർഷക ഓഫറുകളാണ് ഫിലിം സിറ്റിയില്‍ ഒരുക്കിയിരിക്കുന്നത്. 2026 മാർച്ച് ഒന്ന് മുതൽ 30 വരെയാണ് ആകർഷകമായ ഓഫറുകളുണ്ടായിരിക്കുക.

ഇന്നലെ മുതൽ ആരംഭിച്ച ഓഫറുകളിൽ പ്രായഭേദമന്യേ കുട്ടികൾക്കും സ്ത്രീകൾക്കുമെല്ലാം കുറഞ്ഞ നിരക്കിൽ ഫിലിം സിറ്റി കണ്ടുമടങ്ങാം. സിനിമാ ലോകത്തിലെ വിസ്മയ കാഴ്ചകൾ, വിനോദം, സിനിമാ സെറ്റുകൾ എന്നിവ ആസ്വദിക്കാനുള്ള അവസരവുമുണ്ട്. റാമോജി സ്റ്റുഡിയോ ടൂറിൽ, നിങ്ങൾക്ക് അതുല്യമായ ഫിലിം സെറ്റുകൾ, ലൈവ് ഷോകൾ, റൈഡുകൾ, പാർക്ക്, ബട്ടർഫ്ലൈ ഗാർഡൻ, മോഷൻ ക്യാപ്ചർ, വെർച്വൽ ഷൂട്ട് തുടങ്ങിയ നിരവധി കാഴ്ചകൾ കാണാം.
ഫിലിം സിറ്റി സ്റ്റുഡിയോ ടൂർ, തത്സമയ പ്രകടനങ്ങൾ ഉള്‍പ്പടെ ആകര്‍ഷണീയമായ വിരുന്നാണ് ഫിലിം സിറ്റിയില്‍ ഒരുക്കിയിരിക്കുന്നത്. റാമോജി ഫിലിം സിറ്റി വനിതാ ദിന ഓഫറിൻ്റെ ഭാഗമായി, കുറഞ്ഞത് 11 പേരുടെ ഗ്രൂപ്പായി വന്നാൽ ഓരോ സ്ത്രീകൾക്കും ടിക്കറ്റിൽ ഇളവ് ലഭിക്കും. ഒരാൾക്ക് 1111 രൂപ + ജിഎസ്ടിയും മാത്രം നൽകിയാൽ മതി. കൂട്ടമായി വന്ന് കൂടുതൽ ആവേശത്തോടെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കിട്ടുന്ന സുവർണ്ണാവസരമാണ്.

ഇത് പ്രയോജനപ്പെടുത്തി വനിതാദിന ആഘോഷത്തിർ പങ്കെടുത്ത് ഒരു പുതിയ അനുഭവം നേടൂ. കൂടുതൽ വിവരങ്ങൾക്ക് www.ramojifilmcity.com വെബ്സൈറ്റ് സന്ദർശിക്കുകയോ 7659 876598 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. ടിക്കറ്റും മുൻകൂട്ടി ബുക്ക് ചെയ്യാം.

