തിരുവനന്തപുരം: ഇറാനെതിരെ ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ടിരിക്കുന്ന സംഘര്‍ഷത്തിനെതിരെ കോണ്‍ഗ്രസ്. സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസ് സമാധാന സംഗമ സദസ്സ് നടത്തും. ജില്ലാ ആസ്ഥാനങ്ങളില്‍ മെഴുകുതിരി തെളിയിക്കും.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിച്ചതില്‍ കേന്ദ്രത്തിന്റെ മൗനം കോണ്‍ഗ്രസ് ചോദ്യം ചെയ്തു. മൗനം ലജ്ജാകരമാണെന്നും ഭീരുത്വമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.
ഇന്ത്യ മുമ്പൊരിക്കലും ഇത്രയും ദുര്‍ബലമായിട്ടില്ല.

അമേരിക്കയെയും ഇസ്രയേലിനെയും വിമര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ മടി കാണിക്കുന്നുവെന്നും ഇന്ത്യ ഇതുവരെ നിലകൊണ്ട ആശയങ്ങളോടുള്ള വഞ്ചനയാണിതെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും പവന് ഖേരയും അഭിപ്രായപ്പെട്ടത്.

