ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ് നയിച്ച റാലിയില്‍ അപകടം. തഞ്ചാവൂരില്‍ നടന്ന റാലിക്കിടെയുണ്ടായ അപകടത്തില്‍ 2 സ്ത്രീകളടക്കം 6 പേര്‍ക്ക് പരിക്കേറ്റു.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണെന്നാണു വിവരം.
നടന്റെ വാഹനത്തെ പ്രവര്‍ത്തകര്‍ ഇരുചക്ര വാഹനത്തില്‍ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്.

മുന്നിലുണ്ടായിരുന്ന വാഹനത്തെ സ്കൂട്ടര്‍ ഇടിക്കുകയും മറിയുകയുമായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

