തിരുവാർപ്പ്:കാഞ്ഞിരം കോക്കാട് വീട്ടിൽ സുരേന്ദ്ര ബാബുവിൻ്റെയും പ്രസന്ന ടീച്ചറിൻ്റെയും (വൈസ്. ചെയർപേഴ്സൺ CDS തിരുവാർപ്പ്)മകൾ ദിവ്യ S സിവിൽ സർവ്വീസ് പരീക്ഷയിൽ 166-ാം റാങ്ക് കരസ്ഥമാക്കി നാടിന് അഭിമാനമായി മാറി.

സർക്കാർ നൽകി വരുന്ന ലക്ഷ്യ സ്കോളർഷിപ്പ് നേടി പഠിച്ച് സിവിൽ സർവ്വീസ് പരീക്ഷയിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ എസ് ദിവ്യയെ മന്ത്രി ഒ ആർ കേളു വിളിച്ചഭിനന്ദനം അറിയിച്ചു.
ദിവ്യയുടെ വിജയം സംസ്ഥാന സർക്കാരിന് വളരെ സന്തോഷം നൽകുന്നതാണെന്ന് ഒ ആർ കേളു തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

