അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഴിമതി ആരോപണങ്ങളെല്ലാം ഹൈക്കോടതിയുടെ നിരീക്ഷണങ്ങളോടെ പൊളിഞ്ഞുവീണതായി മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.

കഴിഞ്ഞ ദിവസം വിജയ് അസോസിയേറ്റ്സ് ഓഡിറ്റ് ചെയ്ത കണക്കുകൾ പരിശോധിച്ച ശേഷമാണ് കോടതിയുടെ ഈ നിരീക്ഷണങ്ങൾ പുറത്തുവന്നത് എന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പ സംഗമത്തിന്റെ പേരിൽ രാഷ്ട്രീയ ലാഭത്തിനായി ‘സുവർണ്ണാവസരം’ കാത്തിരുന്നവർക്ക് കോടതിയുടെ നിരീക്ഷണങ്ങൾ വലിയ തിരിച്ചടിയായെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

